കൊച്ചി: വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് കൈമാറി ആരംഭം കുറിച്ചു.
സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി കത്തീഡ്രലിൽ തന്നെ പീഡാസഹന യാത്ര സമാപിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ ,മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, വരാപ്പുഴ അതിരൂപത സെക്രട്ടറി ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ,
കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, സഹ വികാരി ഫാ. റോഷൻ റാഫേൽ നെയ്ശ്ശേരി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ആനിമേറ്റർ സി. മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, അരുൺ വിജയ് എസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, തൈക്കൂടം-കത്തീഡ്രൽ മേഖല പ്രസിഡന്റ് അലൻ ജോസഫ്, മറ്റു മേഖലാ ഭാരവാഹികൾ, കെ.സി.വൈ.എം കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് അമൽ മേരിയും യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി, ഫാ. ലിജോ ജോഷി പുളിപറമ്പിൽ സമാപന സന്ദേശം നൽകി. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.