യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ക്രിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ സുറിയാനി റീത്തുകളിൽ രാവിലെ നടന്നു .റോമൻ കാത്തലിക് ലാറ്റിൻ ദേവാലയങ്ങളിൽ വൈകിട്ടാണ് തിരുകർമ്മങ്ങൾ .പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ രാത്രി ഭവനങ്ങളിൽ നടക്കും.
കുരിശുമരണത്തിന് മുൻപ് യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി പങ്കെടുത്ത പെസഹാ ആഘോഷത്തിന്റെയും അദ്ദേഹം കഴിച്ച അവസാനത്തെ അത്താഴത്തിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴത്തെ വിശുദ്ധ നാളായി ആചരിക്കുന്നത്. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും രക്തമാകുന്നുവെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണിന്ന് .