കിഷ്ത്വാര്‍: സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലിൽ ജമ്മു – കശ്മീരിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ജെയ്ഷേ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരാണാ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനി ഭീകരരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേരെന്നാണ് റിപ്പോർട്ട്. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല.
കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെയാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
അതേസമയം, അഖ്നൂർ സെക്ടറിലെ കെരി ബട്ടൽ പ്രദേശത്തെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുണ്ട്.