കൊച്ചി: കെസിവൈഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേഖല എക്സിക്യൂട്ടീവ്സ് മീറ്റ് കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ് ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, വരാപ്പുഴ അതിരൂപത കെ.എൽ.സി.എ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കെ.സി.വൈ.എം ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത കെ.സി.വൈ.എം എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വര്ഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു