ഉത്തരവ് നടപ്പിലാക്കിയാൽ ലത്തീൻ കത്തോലിക്കർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യസത്തിന് 3 ശതമാനം സംവരണം ലഭിക്കും
കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല.
പല തവണ നടപ്പിലാക്കണം എന്നു ആവിശ്യപെട്ടിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് നേരത്തെ ഫോർട്ട്കൊച്ചി സ്വദേശി ആന്റണി നിൽട്ടൻ റെമല്ലോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലെ സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഉത്തരവായിരുന്നു. അക്കാര്യം ഇപ്പോൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ പരിഗണനയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം നീണ്ടു പോകുന്നതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി കേസ് ഫയൽലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി ബോധിപ്പിക്കാൻ ആവശ്യപെട്ടു. ഹർജി വീണ്ടും വേനലവധി കഴിഞ്ഞു മെയ് മാസം വാദം കേൾക്കും . ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ
ഷെറി ജെ തോമസ്, ജോമോൻ ആന്റണി, റെനീഷ് രവീന്ദ്രൻ, അഞ്ജന പി വി തുടങ്ങിയവർ ഹാജരായി.