ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
സച്ചൽദാരയിൽ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം നിലവിൽ തെരച്ചിൽ നടത്തുന്നുണ്ട്.