കൊല്ലം:കേരള മത്സ്യ തൊഴിലാളി ഫോറം കൊല്ലം രൂപതാ കമ്മിറ്റി കടൽ മണൽ ഖനനത്തിനെതിരെ സംയുക്ത സമരസമിതി നടത്തുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് കൊല്ലം പോർട്ട് ഗേറ്റിനു മുന്നിൽ പ്രതിഷേധ സമ്മേളനവും കടൽ സംരക്ഷണ പ്രതിജ്ഞയും നടത്തി.
രൂപതാ പ്രസിഡൻ്റ് ഹെൻട്രി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രൂപത ഡയറക്ടർ ഫാ.ജിജോ ജോസ് ഉദ്ഘാടനം ചെയ്തു. K.M.T.F സംസ്ഥാന പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യ പ്രഭാഷണവും രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ.ജോസ് സെബാസ്റ്റ്യൻ അനുഗ്രഹപ്രഭാഷണവും നടത്തി.
കടലും തീരവും ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന പ്രതിജ്ഞ പോർട്ട്കൊല്ലം ഇടവക വികാരി ഫാ. ഫ്രാങ്ക്ലിൻ ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. K.M.T.F സംസ്ഥാന സെക്രട്ടറി K J യേശുദാസ് ,ട്രഷർ Y യേശുദാസ് അരിനല്ലൂർ, KLCA സംസ്ഥാന വൈസ് പ്രസിഡൻ്റ് വിൻസി ബൈജു, KCBC മദ്യവിരുദ്ധ സമിതി പ്രസിഡൻ്റ് യോഹന്നാൻ ആൻ്റണി, അലക്സാണ്ടർ, ഹാരിസൺ പടപ്പക്കര എന്നിവർ പ്രസംഗിച്ചു.