കൊച്ചി:കമ്പോളവത്ക്കരണ സംസ്കാരത്തിൻ്റെ ചൂഷണത്തിൻ അകപ്പെടാതെ സ്ത്രീകൾ മിതത്വവും പക്വതയും കാണിക്കേണ്ടത് അനിവാര്യമാണെന്നും സമൂഹത്തിൻ്റെ വളർച്ചയ്ക്ക് സ്ത്രീകൾ മുഖ്യധാരയിലേക്ക് വരേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന്കേരള ലേബർ മൂവ്മെൻറ് (KLM )സംസ്ഥാന വനിത ഫോറം ശില്പശാല ഉദ്ഘാടന ചെയ്ത വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ആൻറണി വാലുങ്കൽ .
പാലാരിവട്ടം പി ഒ സി യിൽ സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ. കേന്ദ്ര ഗവൺമെൻ്റ് വനിതരത്നം അവാർഡ് കരസ്ഥമാക്കിയ വത്സമ്മ KV യെഅനുമോദിക്കുകയുണ്ടായി.
KLM സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത്, പ്രോജക്റ്റ് ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, പ്രസിഡൻ്റ് ജോസ് മാതൃ ഊക്കൻ, UTA കൺവീനർ ബാബു തണ്ണിക്കോട്ട്, ജനറൽ സെകട്ടറി ഡിക്സൻ മനിക്ക്, ഡോ. ഡിന്നി മാത്യു, അഡ്വ. എൽസി ജോർജ്ജ്, ഡോ. മിലൻ ഫ്രാൻസ്, റോസമ്മ KT , മോളി ജോബി, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു.