കൊച്ചി:കേരളത്തിലെ ക്യാമ്പസുകൾ ലഹരി മാഫിയ ഹബ്ബായി മാറുന്നു.ലഹരിയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.സി.വൈ.എം തൈക്കൂടം-കത്തീഡ്രൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു
കെ.സി.വൈ.എം തൈക്കൂടം-കത്തീഡ്രൽ മേഖലാ സമ്മേളനം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡന്റ് പ്രൊഫ. വി എക്സ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, കുരീക്കാട് ഇടവക വികാരി ഫാ.ലിജോ ഓടത്തക്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡന്റ് അഡ്വ. ജിജോ കെ.എസ്, ബ്രദർ സെലസ്റ്റീൻ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, കുരീക്കാട് കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻ്റ് മിഥുൻ വർഗീസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് ദിൽമ മാത്യു, വിനോജ് വർഗീസ്
എന്നിവർ സംസാരിച്ചു.
തൈക്കൂടം-കത്തീഡ്രൽ മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി അലൻ ജോസഫ് പ്രസിഡന്റായും, ജോമോൻ സെക്രട്ടറിയായും, അമല റോസ് വൈസ് പ്രസിഡന്റായും, അലൻ അരുൺ യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.