കൊച്ചി : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും പദ്ധതികൾ നടപ്പിലാക്കാൻ പ്രത്യേക ശ്രദ്ധയും പദ്ധതികളും നടപ്പിലാക്കുമെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ. ഇതിനായി കെഎൽഎമ്മിന്റെ നേതൃത്വത്തിൽ ഇടവക തലത്തിൽ സഹായക സംവിധാനങ്ങളൊരുക്കും. അതിരൂപതയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ആൻ്റണി വാലുങ്കൽ .
അസംഘടിതരായ തൊഴിലാളികൾക്ക് കരുതലും പിന്തുണയും നൽക്കുന്ന കെ എൽ എം ൻ്റെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ അദ്ധ്യക്ഷനായിരുന്നു കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ, കെ എൽ എം സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്ട്, സജിഫ്രാൻസിസ്, ബേസിൽ മുക്കത്ത്, ജോസി അറക്കൽ, അഡ്വ. ഡീന,മോളി ജൂഡ്, ജോൺസൺ PJ , ജോർജ്ജ് പോളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് -സജി ഫ്രാൻസിസ് മനയിൽ, വൈസ് പ്രസിഡൻ്റുമാർ ആൽഫ്രഡ് ടി ജി,മോളിജൂഡ്,ജനറൽസെക്രട്ടറി,ജോൺസൺ പാലയ്ക്കപറമ്പിൽ,ട്രഷറർ ടി.ജി ജോസഫ് സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ (SNTU ) പ്രസിഡൻ്റ് ജോർജ്ജ് പോളയിൽ, കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (KTWF) പ്രസിഡൻ്റ് ജോസി അറക്കൽ, കേരള മത്സ്യ തൊഴിലാളി ഫോറം (KMTF) പ്രസിഡൻ്റ് ബേസിൽ മുക്കത്ത്, വനിത ഫോറം പ്രസിഡൻ്റ് അഡ്വ. ഡീന ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ജോസഫ് കണ്ണാംപ്പിള്ളി,സിജു സേവ്യർ, ഡാനിയേൽ ഇല്ലിക്കൽ എന്നിവരെ തെരഞ്ഞെടുത്തു .
Trending
- സംവിധായകന് നിസാര് അന്തരിച്ചു
- മിമിക്രി താരം സുരേഷ് കൃഷ്ണയെ മരിച്ച നിലയില് കണ്ടെത്തി
- ‘ഒരു ധാരണയുമില്ല’; പുടിനെ തള്ളി ട്രംപ്
- മോശം റോഡുകള്ക്ക് എന്തിനാണ് ടോള് ? വിമര്ശനവുമായി വീണ്ടും സുപ്രീം കോടതി
- അറേബ്യൻ മണ്ണിൽ ആദ്യ ബസിലിക്ക
- കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആരംഭിച്ചു
- ക്രൈസ്തവ പീഡനത്തിനെതിരെ ബിഹാറിൽ നിശബ്ദ റാലി
- തെരഞ്ഞടുപ്പ് കമ്മീഷണര്ക്കെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി കോണ്ഗ്രസ്