കൊച്ചി : കൊല്ലം തീരത്ത് അറബിക്കടലിൻ്റെ അടിത്തട്ടിൽ മണൽ ഖനനം ചെയ്യുവാനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടികൾ ഉപേക്ഷിക്കണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത ആവശ്യപ്പെട്ടു.
തീരക്കടലിലെയും ആഴക്കടലിലെയും മണൽ ഖനനം സമുദ്ര ആവാസ വ്യവസ്ഥയെയും, തീരദേശ പരിസ്ഥിതിയെയും, മത്സ്യ ലഭ്യതയെയും, തീരദേശ ജനതയുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്നതിനാൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കെ.എൽ. സി എ രൂപതാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഇതോടനുബന്ധിച്ച് ഫെബ്രുവരി 27 – ന് നടത്തപ്പെടുന്ന തീരദേശ ഹർത്താലിന് കെ.എൽ.സി.എ. കൊച്ചി രൂപത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഫാ. ആൻ്റണി കുഴിവേലിൽ ഉത്ഘാടനം ചെയ്തു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി, സിന്ധു ജസ്റ്റസ്, സെബാസ്റ്റിൻ കെ. ജെ., ഹെൻസൺ പോത്തം പള്ളി, അലക്സാണ്ടർ ഷാജു, ജെസി കണ്ടനാം പറമ്പിൽ എന്നിവർ പ്രസംഗിച്ചു