നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ മൂന്നാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു.
പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, ദീപ്തി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, സോന ടീച്ചർ എന്നിവർ നേതൃത്വം നൽകി.