ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുകയാണ് ഡല്‍ഹിയിൽ .
ഇത്തവണ ആരെ തുണക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത് .
അട്ടിമറിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.പുലര്‍ച്ചെ 4 മണി മുതല്‍ 35 റൂട്ടുകളില്‍ അധിക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.
മുൻപത്തെ തിരഞ്ഞെടുപ്പുകൾ പോലെ എളുപ്പമുള്ള ഒന്നാകില്ല ആം ആദ്മിക്ക് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം എട്ട് ആം ആദ്മി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു.
ഇൻഡ്യ സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്ന് ആം ആദ്മി നേരത്തെ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഇരു പാർട്ടികളും കനത്ത വാദപ്രതിവാദങ്ങൾ പ്രചാരണത്തിനിടെ ഉയർത്തിയിരുന്നു.
കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആൾ എന്ന നിലയിൽ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതടക്കം നിരവധി സംഭവങ്ങൾ പ്രചാരണത്തിനിടെയുണ്ടായി. യമുന നദി വിവാദം തുടങ്ങി നിരവധി ആരോപണങ്ങൾ ബിജെപിയും ആം ആദ്മിക്ക് നേരെ ഉയർത്തിയിരുന്നു.