മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരജനത നടത്തുന്ന നിരാഹാര സമരം 99 -ാം ദിനത്തിലേക്ക്.
98-ാം ദിനത്തിൽ സ്ത്രീകളടക്കം നിരവധിപേർ നിരാഹാരമിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലക്കൽ സമരത്തിനിരുന്നവരെ പൊന്നാടയണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
കോട്ടയം അതിരൂപതയിലെ ഫാ.സജി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും അമ്പതോളം വരുന്ന സെമിനാരി വിദ്യാർത്ഥികളും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. മുനമ്പം തീരജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും മുനമ്പം ജനത്തിനൊപ്പം കോട്ടയം അതിരൂപത എപ്പോഴും ഉണ്ടായിരിക്കുമെന്നും ഫാ.സജി പ്രസ്താവിച്ചു.