കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ പലർക്കും ദിശാബോധം നൽകിയിട്ടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത് എന്ന് അനുശോചന കുറുപ്പിൽ ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ഇ എസ് ജോസ് നഗരത്തിൻ്റെ സാമൂഹീക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഹിന്ദി പ്രചാര സഭയുടെ കേരള ഘടകത്തിൻ്റെ ആദ്ധ്യക്ഷനും സ്പോർട്സ് കൗൺസിലിൻ്റെ വൈസ് ചെയർമാനുമായിരുന്നു. വ്യവസായ വാണിജ്യ മേഖലയിലെ സംഘടനകളുടെ സാരഥ്യവും അദ്ദേഹം വഹിച്ചിരുന്നു.
2015 ൽ കെആർഎൽസിസി പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.സമുദായത്തിൻ്റെ വികസന കാര്യങ്ങളിൽ അദ്ദേഹം അതീവ താല്പര്യത്തോടെ പങ്കെടുത്തിരുന്ന അദ്ദേഹം കേരള ടൈംസിൻ്റെ ചെയർമാനായിരുന്നു.