കൊച്ചി: കൊച്ചിയില്‍ ഒഡിഷ എഫ്സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ജെറി മാവിങ്തങ്കയിലൂടെ അവര്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്വാമി പെപ്ര (60), ജീസസ് ജിമെനസ് (73), നോഹ് സദൂയി (90) എന്നിവരുടെ ഗോളുകള്‍ ടീമിന്റെ ജയം നിര്‍ണയിച്ചു. ഒഡിഷയുടെ രണ്ടാം ഗോള്‍ ഡോറി 80ാം മിനിറ്റില്‍ നേടി. 83ാം മിനിറ്റില്‍ ഒഡിഷയുടെ കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ അവസാന ഘട്ടത്തില്‍ അവര്‍ പത്ത് പേരായി ചുരുങ്ങി. ഈ കുറവ് ബ്ലാസ്റ്റേഴ്സ് സമര്‍ഥമായി തന്നെ മുതലെടുത്തു.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് 8ാം സ്ഥാനത്ത്. ഒഡിഷ ഏഴാം സ്ഥാനത്തും.