കൊച്ചി: നിർമ്മാണ തൊഴിലാളികളെ അവഗണിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് എച്ച് എം എസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസ് – യുടിഎ യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ – എസ് എൻ ടി യു വിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണ ക്ഷേമനിധി പെൻഷൻകാർക്ക് കഴിഞ്ഞ പതിനഞ്ച് മാസത്തെ പെൻഷൻ നല്കിയട്ടില്ല. നിലവിലുള്ള ക്ഷേമനിധി അംഗങ്ങൾക്ക് ചികിത്സ ധനസഹായവും വിവാഹ ധനസഹായവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളു രണ്ട് വർഷത്തിലേറെയായി കുടിശിഖയാണ്.
തൊഴിലാളി സമരങ്ങൾക്ക് എന്നും മുൻപന്തിയിൽ നിന്നിരുന്ന ഇടത് പക്ഷം ഭരിക്കുന്ന സർക്കാരിന് ഇത് ഭൂഷണമല്ല. തൊഴിലാളികൾ സർക്കാരിൻ്റെ ഔദാര്യമല്ല മറിച്ച് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ടി യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ അദ്ധ്യക്ഷനായിരുന്നു. യു ടി എ കൺവീനർ ബാബു തണ്ണിക്കോട്ട്, എച്ച് എം എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, എസ് എൻ ടി യു ജില്ല പ്രസിഡൻ്റ് പീറ്റർ മണ്ഡലത്ത്, ബിജു പുത്തൻപുരക്കൽ, ബാബു ആൻ്റണി, ജോർജ്ജ് പോളയിൽ,എംവി ലോറൻസ്, മാത്യു ഹിലാരി, സജി ഫ്രാൻസിസ്, തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികളുടെ അവകാശപത്രിക മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നിവർക്ക് അയച്ചു കൊടുത്തു