മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റി നാലാം ദിനത്തിലേക്ക് .93ാം ദിനം
9 പേർ നിരാഹാരമിരുന്നു.
സിപിഎം ലിബറേഷൻ പാർട്ടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോൺസൺ അമ്പാട്ടും സംഘവും കണ്ണൂരിൽ നിന്നും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. മുനമ്പം തീരപ്രദേശത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനർ സ്ഥാപിച്ചില്ലെങ്കിൽ കേരളമൊന്നാകെ സിപിഎം ലിബറേഷൻ പാർട്ടി സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ജോൺസൺ അമ്പാട്ട് പ്രസ്താവിച്ചു. നീതി ലഭിക്കാത്തവന്റെയും പാവപ്പെട്ടവരുടെയും കൂടെ എന്നും ഉണ്ടായിരിക്കുമെന്ന് നിരാഹാരസമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.