കൊച്ചി : ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമ്മീഷന്റെ ആദ്യ ഹിയറിങ് കാക്കനാട് കളക്ടറേറ്റിൽ നടന്നു.ഫറൂഖ് കോളേജിനെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ മായിൻകുട്ടി മേത്തർ ഹാജരായി. സുപ്രീംകോടതി വിധികളെ ചൂണ്ടിക്കാണിച്ച് മുനമ്പം വഖഫ് പ്രോപ്പർട്ടി ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രയവിക്രിയ സർവസ്വാതന്ത്ര്യത്തോടുകൂടി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിന്റെ വെളിച്ചത്തിലാണ് ഭൂമി വിറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ. സിദ്ധാർ ത്ത് വാര്യർ ഹാജരായി. ജനുവരി 15 ന് രാവിലെ 10 30 ന് അടുത്ത ഹിയറിങ് ആരംഭിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.