കൊച്ചി : മലയാള സാഹിത്യത്തിന്റെ കുലപതി ശ്രീ എം ടി വാസുദേവൻ നായരുടെയും , ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെയും നിര്യാണത്തിൽ KLCA സംസ്ഥാന എക്സിക്യൂട്ടീവ് അഗാതമായ ദുഃഖം രേഖപെടുത്തി.
2024 ഡിസംബർ 27 ന് ചേർന്ന യോഗത്തിൽ KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , വൈസ് പ്രസിഡന്റ്മാരായ ബേബി ജി ഭാഗ്യോദയം , നൈജു അറക്കൽ , വിൻസി ബൈജു , ജസ്റ്റിൻ കരിപാട്ട് , സാബു കാനക്കാപള്ളി സംസ്ഥാന സെക്രട്ടറിമാരായ സാബു വി തോമസ് , ഷൈജ ആന്റണി , ഫോറം കൺവീനർമാരായ എബി കുന്നേപറമ്പിൽ , ലൂയിസ് തണ്ണിക്കോട്ട് , വിൻസ് പെരിഞ്ചേരി , വികാസ് കുമാർ എൻ വി, KCF വൈസ് പ്രസിഡന്റ് ഇ ഡി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.