കൊച്ചി. വിദേശികളും സ്വദേശികളുമായ ക്രൈസ്തവ മിഷണറിമാരാണ് കേരളത്തിൽ മതസൗഹാർദത്തിന്റേയും വിദ്യാഭ്യാസപരവുമായ സമഗ്ര സംസ്ക്കാരം വാർത്തെടുത്തതെന്ന് ജസ്റ്റിസ് ബാബു മാത്യു പി തോമസ് അഭിപ്രായപ്പെട്ടു.
മൂന്ന് വർഷം നീണ്ടു നിന്ന വല്ലാർപാടം പള്ളിയുടെ മഹാജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് അധ്യക്ഷനായിരുന്നു.
ആത്മീയഗാനശുശ്രൂഷ രംഗത്ത് പ്രശസ്തനായ ഫാ. ബിബിൻ ജോർജ് കലാപരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, മഹാജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ,
പാരിഷ് കൗൺസിൽ വൈസ് പ്രസിഡണ്ട് അഡ്വ.എൽസി ജോർജ്, കേന്ദ്ര സമിതി ലീഡർ പി.എൽ ജോയ്, സുവനീർ ചീഫ് എഡിറ്റർ യു.ടി.പോൾ എന്നിവർ പ്രസംഗിച്ചു.