തിരുവനന്തപുരം : കെ ആർ എൽ സി സി ലെയ്സൺ ഓഫീസ് തിരുവനന്തപുരം ടിഎസ്എസ്എസ് കെട്ടിടത്തിൽ പ്രസിഡൻ്റ് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വിൻസെൻ്റ് സാമുവൽ ഓഫീസ് ആശീർവദിച്ചു.
സമുദായത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം. ജേക്കബ് വി.എ. ആണ് പുതിയ ലെയ്സൺ ഓഫീസർ.