സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രസിഡൻ്റ് യൂന്‍ സൂക് യോളിനെ പാര്‍ലിമെൻ്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്ലിമെൻ്റി ല്‍ 204 അംഗങ്ങള്‍ ഇംപീച്ച്മെൻ്റിന് അനുകൂലമായി വോട്ടു ചെയ്തു.
ഭരണകക്ഷി അംഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. പ്രസിഡൻ്റിൻ്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും റദ്ദാക്കി. പ്രസിഡൻ്റിൻ്റെ അധികാരം റദ്ദാക്കിയതിന് പിന്നാലെ ജനങ്ങള്‍ ആഹ്ളാദ പ്രകടനം തുടങ്ങി.
യൂന്‍ സൂക് യോളിന് മുന്നിൽ ഇനിയുള്ള ഏക വഴി കോടതിയെ സമീപിക്കല്‍ മാത്രമാണ്. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് 180 ദിവസം വരെ സമയമുണ്ട്. യൂന്‍ അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ദേശീയ തിരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടത്തണം.