കോട്ടയം: കെ എൽ സി എ പുല്ലരിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ലത്തീൻ സമുദായ ദിനാഘോഷങ്ങൾ വികാരി ഫാ.സെബാസ്റ്റ്യൻ ഓലിക്കര പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജിബു പി മാണി അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്റർ കൗൺസിൽ ജോ.സെക്രട്ടറി സാജു ജോസഫ്, ജനുമോൻ ജെയിംസ്, ബാബു ഫാൻസിസ് ജെ, കെ വി ഫാൻസിസ്, റാഫേൽ കളത്തിൽകരോട്ട്,സാജൻ ജോർജ്, ഏലിക്കുട്ടി ജെയിംസ്, അഭിലാഷ് തോമസ്, ജെയിംസ് വെളിയിൽ,
മെൽവിൻ ആന്റണി, പാപ്പച്ചൻ എന്നിവർ സംസാരിച്ചു.