നോയിഡ: യു പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമരം തുടരുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാര്‍ച്ച് ഇന്ന് നടക്കും. ഗൗതംബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ സൂരജ്പുരിലുള്ള ഓഫീസിലേക്കാണ് മാര്‍ച്ച്. അഖിലേന്ത്യ കിസാന്‍ സഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് എന്നീ സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ബഹുജന പഞ്ചായത്തുകള്‍ ചേര്‍ന്നിരുന്നു. വന്‍കിട പദ്ധതികള്‍ക്ക് ഏറ്റെടുത്ത പ്ലോട്ടുകളില്‍ 10 ശതമാനം കര്‍ഷകര്‍ക്ക് അനുവദിക്കുക, 2013ലെ ഭൂമിഏറ്റെടുക്കല്‍ നിയമപ്രകാരം ഗ്രാമങ്ങളിലെ സര്‍ക്കിള്‍ റേറ്റ് നാലിരട്ടിയായി വര്‍ധിപ്പിക്കുക, ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.