പുനലൂർ: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കൊല്ലം ചാപ്റ്റർ, ഡോക്ടർ ആര്യ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൌണ്ടേഷൻ കൊട്ടാരക്കര, ഭാരത മാതാ പ്രൈവറ്റ് ഐ ടി ഐ പുനലൂർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം പുനലൂർ ഭാരത മാതാ പ്രൈവറ്റ് ഐ ടി ഐ യിൽ പത്തനാപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു ഉദ്ഘാടനം ചെയ്തു.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കൊല്ലം ചാപ്റ്റർ വൈസ് പ്രസിഡന്റ്, ഡോക്ടർ ആര്യ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൌണ്ടേഷൻ ഫൗണ്ടർ ആയ ഡോ. ആര്യനാഥ് വി ചടങ്ങിന് അദ്ധ്യക്ഷ പ്രസംഗം നടത്തി. ആഗ്രോ ഫ്രൂട്ട്സ് ആൻഡ് പ്രോസസ്സിംഗ് കമ്പനി ചെയർമാൻ ഡോ. ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഭാരതമാതാ ഐ ടി ഐ പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ഡിക്രൂസ് പ്രസംഗിച്ചു. കെ.എ.പി.എസ് കൊല്ലം ചാപ്റ്റർ പ്രസിഡന്റ് ഷൈൻ വയലാ നന്ദി പറഞ്ഞു.