കൊച്ചി :കെ.സി.വൈ.എം കലൂർ മേഖലാ സമ്മേളനം പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയത്തിൽ വെച്ച് നടത്തി .തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി യുവജനങ്ങൾ സജ്ജരാകണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ പ്രസിഡന്റ് ജസ്റ്റിൻ കെ.ജെ ഉദ്ഘാടനം ചെയ്തു .അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷൻ സെക്രട്ടറി ജോർജ് നാനാട്ട് മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, പൊറ്റക്കുഴി ഇടവക സഹ. വികാരി ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ, കലൂർ യൂത്ത് ഫൊറോന ഡയറക്ടർ ഫാ. ജിലു ജോസ് മുള്ളൂർ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അമൽ ജോർജ് എന്നിവർ സംസാരിച്ചു.
കലൂർ മേഖലാ സമിതികളെ നയിക്കാൻ പുതിയ ഭാരവാഹികളായി അമൽ ജോർജ് പ്രസിഡന്റായും, അമൃത് ബാരിഡിനെ സെക്രട്ടറിയായും, അലീന സച്ചിനെ വൈസ് പ്രസിഡന്റായും, ആന്റണി ജോസഫ് നിമലിനെ യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ,എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അരുൺ വിജയ് എസ്, ദിൽമ മാത്യു,അരുൺ സെബാസ്റ്റ്യൻ, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
Trending
- ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിപോലീസ് പിടിയിൽ
- ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം ബിജെപിയെ സഹായിക്കാനുള്ള നീക്കം
- ഫിഫ ക്ലബ് ലോകകപ്പ് ക്വാര്ട്ടര് ഫൈനല് പോരാട്ടം നാളെ മുതല്
- 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കി
- മെക്സിക്കോയിൽ വൈദികന് വേടിയേറ്റു
- കാമറൂൺ ജനത ഭീതിയിൽ; കാമറൂൺ ബിഷപ്സ് കോൺഫറൻസ്
- കോട്ടപ്പുറം രൂപതാദിനാഘോഷവും ഊട്ടുതിരുനാളും ആയിരങ്ങൾ സംബന്ധിച്ചു
- പാരിസ്ഥിതിക പരിവർത്തനത്തിന് ആഹ്വാനം ചെയ്ത് മെത്രാൻസമിതികൾ.