തോപ്പുംപടി : തിരുപ്പിറവി തിരുനാൾ ഒരുക്കങ്ങൾക്ക് ആരംഭം കുറിച്ചു കൊണ്ട് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെക്രിസ്തുമസ് ആഘോഷപരിപാടിയായ Rhythm of Rejoice 2024ൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി ഫാ. ടോമി ചമ്പക്കാട്ട് നിർവഹിച്ചു. സഹവികാരി ഫാ. ജോസഫ് അജിൻ ചാലാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ഡിസംബർ 1 മുതൽ 31 വരെയാണ് ഇടവകയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഉദ്ഘാടനത്തിൻ്റെ ഭാഗമായി സെൻ്റ്. ആൻ്റണീസ് ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കുകയും കലാപ്രതിഭ മൈക്കിൾ ജോ ലൈവ് പെർഫോമൻസ് നടത്തുകയും ചെയ്തു.
Rhythm of Rejoice കോ-ഓർഡിനേറ്റർമാരായ കാസി പൂപ്പന, ഡാനിയ ആൻ്റണി, ഇടവക പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചാൾസ് ബ്രോമസ്, സെൻട്രൽ കമ്മിറ്റി കൺവീനർ ജോർജ് ജെയ്സൺ എന്നിവർ സന്നിഹിതരായിരുന്നു.
Rhythm of Rejoice ൻ്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.അടുത്ത ഞായറാഴ്ച വൈകിട്ട് 7 മണിക്ക്, Magia Festiva ക്രിസ്തുമസ് സ്പെഷ്യൽ മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്.