ചെറുവണ്ണൂർ :ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ ജോൺ ബെർക്കുമെൻസിന്റെ തിരുനാളിനോടനുബന്ധിച്ച് അൾത്താര ബാലിക ബാലകരുടെ ദിനം ആചരിച്ചു.
അൾത്താര ശുശ്രൂഷകരെ ആദരിക്കുകയും പുതുതായി അംഗത്വം സ്വീകരിച്ച 6 ബാലികാബാലകർക്കായി പ്രത്യേക ശുശ്രൂഷകൾ നടത്തുകയും ചെയ്തു. വികാരി ഫാദർ ജിജു, സഹ വികാരി ഫാദർ സോജൻ, ആനിമേറ്റർ സിസ്റ്റർ ജസ്ന എം.പി.വി. എന്നിവർ നേതൃത്വം നൽകി.