മുനമ്പം റിലേ നിരാഹര സമരം നാൽപ്പത്തി ആറാം ദിനത്തിലേക്ക്
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം നാൽപ്പത്തിയാറാം ദിനത്തിലേക്ക് കടന്നു. നാല്പത്തി അഞ്ചാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കു വേണ്ടി നിരാഹാരം ഇരിക്കുക എന്നത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കൽ സമര മുഖത്തേക്ക് വരേണ്ടി വന്നാൽ തന്റെ മരണം വരെ ഈ മുനമ്പം ജനതയോടൊപ്പം താൻ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പ്രദേശ വാസികൾ പന്ത്രണ്ടു പേർ നിരാഹാരമിരുന്നു. ചെറായി വി. വി സഭ പ്രസിഡന്റ് കെ. കെ പരമേശ്വരൻ, മുൻ സെക്രട്ടറിമാരായ ടി .എസ് വേണു ഗോപാൽ, കെ.’ പി ഗോപാലകൃഷ്ൻ മറ്റു ഭാരവാഹികൾ, ഫാ. സെഡ്രിക് ഒകാം , നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി സംസ്ഥാന ചെയർമാൻ വി. വി അഗസ്റ്റിൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ജോസഫ് വാറൻസ്, സെക്രട്ടറി തോമസ് കാട്ടിത്തറ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എൻ ഷൈൻ, കോട്ടപ്പുറം രൂപത തൃശൂർ റോമൻ കാത്തലിക്ക് ദേവാലയം ഉണർവ് സായം പ്രഭ സെക്രട്ടറി ജോൺസൻ ഇലഞ്ഞിക്കൽ, ടീം അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തി.