പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിക്കുമ്പോൾ അവസാനഘട്ട കണക്കു പ്രകാരം 70.18 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു.184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% പോളിംഗ് രേഖപ്പെടുത്തി.
ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ പോളിംഗ് മെച്ചപ്പെടുകയായിരുന്നു. അവസാന ലാപ്പിൽ പലയിടത്തും വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ട നിരയാണുണ്ടായത് .
പോളിംഗ് സമയം അവസാനിച്ചതിനാൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്.