കൊച്ചി: പത്രാധിപരും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഫാ. ഓസി കളത്തിൽ ഒസിഡി യുടെ അഞ്ചാം ചരമവാർഷികത്തോനുബന്ധിച്ച് ഗോതുരുത്ത് ഗ്രാമീണ വായനശാല സംഘടിപ്പിച്ച ഓസി കളത്തിൽ അവാർഡ് ഷെവലിയർ ഡോ. പ്രീമുസ് പെരിഞ്ചേരി വിതരണം ചെയ്തു.അനുസ്മരണം പ്രൊവിൻഷ്യാൾ ഡോ. ഫാ. അഗസ്റ്റിൻ മുല്ലൂർ ഒസിഡി നിർവ്വഹിച്ചു.
11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് കോതമംഗലം നെല്ലിമറ്റം സ്വദേശി പ്രൊഫ. സതീഷ് പോളിൻ്റെ -അണുഭൗതികത്തിലെ സങ്കല്പനങ്ങൾ – എന്ന കൃതിക്കാണ് ലഭിച്ചത്.
ഗോതുരുത്ത് ഗ്രാമീണ വായനശാല പ്രസിഡൻ്റ് മാത്യു എം. എക്സ്സ്. അദ്ധ്യക്ഷത വഹിച്ചു. ജോയി ഗോതുരുത്ത് പുസ്തക പരിചയം നടത്തി. ഡോ.ഫാ. ആൻ്റണി ബിനോയ് അറക്കൽ, സിപ്പി പള്ളിപ്പുറം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ജോസഫ് പനക്കൽ, ജിജോ ജോൺ പുത്തേഴത്ത്, പി.ആർ. ലോറൻസ്, ഷൈജു സേവ്യർ, ഡോണി കളത്തിൽ, വെയ്ഗസ് പടമാട്ടുമ്മൽ, ജോയി പുതിയവീട്ടിൽ, എം.ജെ ഷാജൻ, ജോമോൾ ഷൈജു, അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു.
ഡോ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശിയ പുരസ്കാരം നേടിയ ജിജോ ജോൺ പുഴത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.