ചെറായി : മുനമ്പം – കടപ്പുറം മേഖലനിവാസികളുടെ ഭൂമിസംരക്ഷണ നിരാഹാര സമരത്തിന് പിന്തുണയുമായി ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഐക്യദാർഢ്യ റാലി നടത്തി.
മുനമ്പം പുലിമുട്ടിനു സമീപത്തുനിന്ന് ആരഭിച്ചറാലി യിൽ സംസ്ഥാന ഭാരവാഹികളോടൊപ്പം നൂറുകണക്കിന് പ്രവത്തകർ അണിനിരന്നു.
റാലിക്കു സി. എസ്. എസ് എറണാകുളം ജില്ലയിലെ വിവിധ നിയോജകമണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികൾ നേതുത്വവും നൽകിയ റാലി
വേളാങ്കണ്ണിമാത പള്ളിയങ്കണത്തിലെ സമര പന്തലിൽ എത്തി നിരാഹാരസമരത്തിന് പിന്തുണയും ഐഖ്യദാർഢ്യവും പ്രഖ്യാപിച്ചു.
സി. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഐക്യദാർഢ്യ പ്രഖ്യാപനം ഉത്ഘാടനം ചെയ്തു. സി. എസ് . എസ്. വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ഹൈക്കമാൻഡ് അംഗങ്ങളായ ബെൻഡിക്ട് കോയിക്കൽ, വി. എം. സേവിയർ, പി. എ. സാമൂവൽ, സോണിയ ബിനു, വിവിധ നിയോജകമണ്ഡലം പ്രസിഡന്റ്റുമാരായ കെ.എസ്. മൈക്കിൾ ( കൊച്ചി ), ടി. എൽ. പീറ്റർ ആഞ്ചല( തൃപ്പൂണിത്തുറ ) , സാലു മാത്യു മുഞ്ഞനാട്ട് ( തൊടുപുഴ ), ജിസ്മോൻ ഫ്രാൻസിസ്( കൈപ്പമംഗലം ) പള്ളിപ്പുറം ഏരിയ പ്രസിഡന്റ് ജോൺ ഭക്തൻ എന്നിവർ പ്രസംഗിച്ചു.