ഇന്ത്യാമഹാരാജ്യം കണ്ട ഏക ഉരുക്കു വനിതയുടെ ചരമവാർഷിക ദിനമാണ് ഇന്ന്. രാജ്യമെമ്പാടും കോൺഗ്രസ്പ്രവർത്തകൾ ഈ ദിനം സമുചിതമായി ആചരിക്കുന്നുണ്ട് . 1984 ഒക്ടോബര്‍ 31-ലെ ഓപ്പറേഷന് ബ്ലൂ സ്റ്റാറിൻ്റെ പ്രതികാരമായാണ് അംഗരക്ഷകര്‍ ഇന്ദിരയെ കൊലപ്പെടുത്തിയത്.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, രാജകുടുംബങ്ങളുടെ പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ചു.
1971 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധം, ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ തുടങ്ങിയ നിരവധി സുപ്രധാന സംഭവങ്ങള്‍ക്കും പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്കി.
1984-ല്‍, പഞ്ചാബ് കലാപത്തെ നേരിടാന്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാറിലൂടെ ഹര്‍മന്ദിര്‍ സാഹിബിനെ ആക്രമിക്കാന്‍ ഉത്തരവിട്ടതിന് ഇന്ദിരാഗാന്ധി ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു.
ഒക്ടോബര്‍ 31 ന് സിഖ് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അംഗരക്ഷകര്‍ ഇന്ദിരാഗാന്ധിക്കു നേരെ 31 ബുള്ളറ്റുകള്‍ തൊടുത്തു. അതില്‍ ഏഴെണ്ണം ഇന്ദിരയുടെ ശരീരത്തിനുള്ളില്‍ തറയ്ക്കുകയും ശേഷിച്ച 23 എണ്ണം ശരീരം കടന്ന് പുറത്തേക്ക് പോവുകയും ചെയ്തു. 1999-ല്‍ ബിബിസി വോട്ടെടുപ്പിലൂടെ ‘വിമന്‍ ഓഫ് ദ മില്ലേനിയം’ ആയി പ്രഖ്യാപിച്ചതും ഇന്ത്യയുടെ സ്വന്തം ഇന്ദിരയെയാണ്.