തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് പുതിയ സമയം. നേരത്തെ, മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി ഈ മാസം 25ന് അവസാനിച്ചിരുന്നു.
എന്നാല്‍ ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഊ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. നിലവില്‍ 83.67 ശതമാനം പേര് മസ്റ്ററിംഗ് പൂര്‍ത്തിയാക്കി. നൂറുശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
മസ്റ്ററിംഗ് ഈ മാസം അവസാനത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. എന്നാല്‍ രണ്ടുമാസം സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഈ കത്തിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ മറുപടി നല്‍കിയിട്ടില്ല. ഇ-കെവൈസി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.