റ്റാംപ: മിൽട്ടൻ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുന്നു. ഫ്ലോറിഡയിലെ റ്റാംപയിലും സെന്റ് പീറ്റേഴ്സ്ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യത. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ മില്‍ട്ടണ്‍ കര തൊടും. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
2005ലെ റീത്ത കൊടുങ്കാറ്റിന് ശേഷം ഏറ്റവും പ്രഹര ശേഷിയുള്ള കൊടുങ്കാറ്റാണെന്നാണ് പ്രവചനം. തീരത്ത് ഹെലന് ചുഴലിക്കാറ്റ് നാശം വിതച്ച് കേവലം രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് മില്ട്ടന് എത്തുന്നത്.
ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതോടെ ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണ്.