കോഴിക്കോട്: സംസ്ഥാനത്തെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കോഴിക്കോട് രൂപത സമിതി ആവശ്യപ്പെട്ടു .
റിപ്പോർട്ട് സമർപ്പിച്ച് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്ന് സമിതി ആരോപി ച്ചു. രൂപത ഡയറക്ടർ മോൺ.ഡോ. വിൻസെന്റ് അറക്കൽ യോഗം ഉൽഘാടനം ചെയ്തു. കോഴിക്കോട് രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ മുഖ്യ പ്രഭാഷണം നടത്തി.
രൂപത സെക്രട്ടറി കെ വൈ.ജോർജ് മാസ്റ്റർ വയനാട്, രൂപത വൈസ് പ്രസിഡന്റ് പ്രകാശ് പീറ്റർ സണ്ണി എ. ജെ. മലപ്പുറം, സെക്രട്ടറി ജോണി. ടി. ടി., ട്രഷറർ ഫ്ലോറ മെൻഡോൻസാ മലപ്പുറം, തോമസ് ചെമ്മനം വയനാട്, വിൻസെന്റ് വട്ടപറമ്പിൽ, ജോഷി വയനാട്, ടൈറ്റസ്, ജോയ് വയനാട്, വർഗീസ് കെ. സ്. മലപ്പുറം, മഞ്ജു ഫ്രാൻസിസ്, ജെസ്സി ഹെലൻ, ലത മെൻഡോൻസാ ഷാജി പി എന്നിവർ സംസാരിച്ചു.