കൊച്ചി: ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ അതിരൂപത തല ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻറണി വാലുങ്കൽ നിർവ്വഹിച്ചു.
നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗര നേതൃസമ്മേളനങ്ങൾ നടത്തും.
തേവര സെൻ്റ് ജോസഫ് ദേവായത്തിൽ നടന്ന പരിപാടിയിൽ
വികാരി ഫാ. ജൂഡിസ് പനക്കൽ അധ്യക്ഷനായിരുന്നു.
വരാപ്പുഴ അതിരൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,
സഹവികാരി ഫാ. പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ജനജാഗരം അതിരൂപത കൺവീനർറോയ് ഡി ക്കൂഞ്ഞ എന്നിവർ പ്രസംഗിച്ചു.
കെആർഎൽസിസി ജന.സെക്രട്ടറി ഫാ. തോമസ് തറയിൽ,
കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് എന്നിവർ ക്ലാസ് നയിച്ചു.
ബിസിസി ഒന്നാം ഫൊറോന കോഡിനേറ്റർ നവിൻ വർഗീസ്, കേന്ദ്രസമിതി ലീഡർ
ജൂഡ്സൺ സെക്കേര കേന്ദ്ര സമിതി സെക്രട്ടറി ഓ പി ബെന്നി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് ജോർജ്എന്നിവർ നേതൃത്വം നൽകി.