ആലപ്പുഴ: അടിസ്ഥാന ക്രൈസ്തവ സമൂഹം ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. – ചെയർമാൻ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ. കേരള റീജീയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ ബിസിസി കമീഷൻ സംസ്ഥാനതല പരിശീലനം ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ആർ.എൽ.സി.സി. അസോസ്സിയേറ്റ് സെക്രട്ടറി റവ.ഫാ.ജിജു അറക്കത്തറ അധ്യക്ഷനായിരുന്നു. നാഷണൽ ബിസിസി എക്സിക്യൂട്ടിവ് സെക്രട്ടറി റവ.ഫാ. ജോർജ് ജേക്കബ് ക്ലാസ്സെടുത്തു. ബിസിസി കമ്മീഷൻ കേരള റീജ്യൺ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻവീട്ടിൽ, നാഷണൽ സർവീസ് ടീം പ്രതിനിധികൾ മാത്യൂ ലിഞ്ചൻ, സി. ലാൻസിൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ 12 രൂപതകളിൽ നിന്നു വൈദികർ, സന്യസ്തർ അല്മായരടങ്ങിയ 80 പ്രതിനിധികൾപേർ പങ്കെടുക്കുന്നു.