ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്ഫോടനപരമ്പര. സ്ഫോടനത്തില്‍ 20 പേർ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്.
കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് . മിനിഞ്ഞാന്ന് പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് ഇന്നലത്തെ ആക്രമണമുണ്ടായത്.
അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.