ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്. ഡിയോഗോ ഗോമസാണ് പരാഗ്വെയ്ക്കായി ഗോൾ നേടിയത് .
അവസരങ്ങൾ മുതലാക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.ഒരു ഘട്ടത്തിൽ ഗിൽഹെർം അരാന ഗോളിന് തൊട്ടടുത്തെത്തി. അതേസമയം പരാഗ്വെയ്ക്ക് ലഭിച്ച അവസരം ഡിയാഗോ ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.
ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.
Trending
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല