കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനു രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിംഗ്ഇന്ന്. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറും. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ പകര്‍പ്പ് കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുക പ്രത്യേക ബെഞ്ചായിരിക്കും.
ഇതിനിടെ, നടി രഞ്ജിനി പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.