കൊച്ചി:പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ അമ്മയിലുള്ള വിശാസം സഹായകമാകണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആൻറണി വാലുങ്കൽ പറഞ്ഞു.20ാം-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയിൽ നടക്കുന്ന മനുഷ്യർക്കും ലഹരിയുടെ അടിമത്വത്തിൽ കഴിയുന യുവജന ക്കൾക്കും മോചനം നൽകാൻ അമ്മയ്ക്ക് കഴിയും. വല്ലാർപാടത്തേക്ക് തീർത്ഥയാത്രയായി ഒഴുകിയെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ കണ്ണുകളിൽ അമ്മയുടെ മുഖം ദർശിക്കാൻ കഴിയുന്നത് അനുഗ്രഹ നിമിഷമാണെന്ന് ബിഷപ് കൂട്ടിച്ചേർത്തു
ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാം മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ നിന്നും ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ ഉദ്ഘാനം ചെയ്തു.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തിയ നാനാജാതി മതസ്ഥരായ തീർത്ഥാടകരെ ബസിലിക്ക പ്രവേശന കവാടത്തിൽ റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളായി. ഫാ. സോബിൻ സ്റ്റാൻലി പള്ളത്ത് വചന സന്ദേശം നല്കി. തുടര്‍ന്ന് വിശ്വാസികളെ ബിഷപ്പ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു.
വല്ലാർപാടം പള്ളിയുടേയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വർഷങ്ങൾ പൂർത്തിയാകുന്ന മഹാ ജൂബിലിയോടനുബന്ധിച്ച് വല്ലാർപാടം ബസിലിക്ക നിർമ്മിച്ച ജൂബിലി ഗാനം ” മഹനീയം വല്ലാർപാടം” സി എ സി യുടെ നേതൃത്വത്തിലുള്ള മെഗാ ക്വയർ തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി ആലപിച്ചു.
സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്വെന്ഷന് വൈകീട്ട് 4. 30 മുതല്‍ 9 വരെ ഉണ്ടായിരിക്കും. ഒൻപതിന് കൊച്ചി രൂപത മുൻ മെത്രാൻ ഡോ. ജോസഫ് കരിയിൽ കൺവെൻഷൻ ഉദ്ഘാനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഈ വർഷത്തെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെയും മഹാജൂബിലിതിരുനാൾ സെപ്റ്റംബര്‍ 29,30 ഒക്ടോബർ 1 തീയതികളിലും ആചരിക്കുന്നതാണ്.