കൊച്ചി. വല്ലാർപാടം പള്ളിയുടെ മഹാജൂബിലിയോടനുബന്ധിച്ചു നടത്തിയ ജൂബിലി മാരത്തോൺ 2024, കൊച്ചിൻ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐ പി എസ് ഉത്ഘാടനം ചെയ്തു.
വിജയികൾക്ക് ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോത്ത്, അസിസ്റ്റന്റ് വികാരി ഫാ. സാവിയേ തെക്കേപ്പാടത്ത് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി.പി. വേൾഡ് സീനിയർ മാനേജർ മഹേഷ് കുമാർ ആശംസകൾ നേർന്നു.
ആദ്യത്തേ എട്ട് വിജയികൾക്ക് ക്യാഷ് അവാർഡും, ആദ്യം ഓടിയെത്തിയ 25 പേർക്ക് മെഡലുകളും, പങ്കെടുത്ത എല്ലാവർക്കും പ്രശസ്തിപത്രവും വിതരണം ചെയ്തു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാം അപ്പ് സൂംബ ഡാൻസിൽ മത്സരാർത്ഥികളോടൊപ്പം കാണികളും പങ്കാളികളായി.
മാരത്തോൺ വല്ലാർപാടം ബസിലിക്കയിൽ നിന്നാരംഭിച്ച് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെത്തി, തിരിച്ച് ബസിലിക്കയിൽ സമാപിച്ചു.
മഹാ ജൂബിലി ജനറൽ കൺവീനർ പീറ്റർ കൊറയ, കെ. സി.വൈ.എം പ്രസിഡണ്ട് ടിൽവിൻ തോമസ്, ആഷിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു. വല്ലാർപാടം കെ.സി.വൈ.എം. യൂണിറ്റ് പ്രവർത്തകരാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്.