കൊച്ചി:വരാപ്പുഴ അതിരൂപത മതബാധന കമ്മീഷൻ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി ക്കാരായ കുട്ടികളുടെ സംഗമ വേദിയിൽ ഉത്ഘാടകനായി അതിരൂപതാ സഹായമെത്രാൻ റവ.ഡോ. ആന്റണി വാലുങ്കൽ എത്തി . കരുണയുടേയും പ്രത്യാശയുടേയും കഥകളും പാട്ടുകളുമായി അദ്ദേഹം എല്ലാവരുടെയും മനം കവർന്നു .
പാഴ്മുളം തണ്ടിനെ പുല്ലാംകുഴലാക്കി മാറ്റിയ കരുണാമയനായ ദൈവത്തിന്റെ കഥ “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചലചിത്ര ഗാനത്തിലൂടെ അദ്ദേഹം ആലപിച്ചപ്പോൾ കൂടെ ചേർന്ന് പാടിയ കുരുന്നുകളുടെ കണ്ണുകളിൽ മിന്നിതിളങ്ങിയത് അനന്തമായ ദൈവ സ്നേഹവും, ജീവിതത്തിലേക്കുള്ള പ്രത്യാശയും.
മതബോധന കമ്മീഷൻ ഡയറക്ടർ വിൻസന്റ് നടുവില പറമ്പിൽ അധ്യക്ഷത വഹിച്ചു. കരുണാലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഞ്ചല, കമ്മീഷൻ സെക്രട്ടറി എൻ. വി.ജോസ്, പീറ്റർ കൊറയ, ജോസഫ് ക്ലമെന്റ് എന്നിവർ സംസാരിച്ചു.
തുടർന്ന് കരുണാലയും സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന കലാകാരന്മാരും ചേർന്നവതിരിപ്പിച്ച കലാപരിപാടികളും നടന്നു.