കൊല്ലം: കൊല്ലം രൂപത ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം രൂപത സ്ഥാപിത ദിനാചരണം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ IAS ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ജോർദാനൂസ് കതലാനി ഹാളിൽ കൂടിയ യോഗത്തിൽ കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറൽ മൊൺസഗോർ ഫാദർ ബൈജു ജൂലിയൻ സ്വാഗതം ആശംസിച്ചു. എക്സ് എം പി ഡോ. ചാൾസ് ഡയസ്, കൊല്ലം മേയർ പ്രസന്ന ഏർണസ്റ്റ് , കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബിന്ദു കൃഷ്ണ, റവ. ഡോ. ജോസഫ് ജോൺ, റവ. സിസ്റ്റർ റക്സിയ മേരി FIH, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി അഡ്വ. ഇ. അമേസൺ എന്നിവർ ആശംസകള്‍ അർപ്പിച്ചു.
ചടങ്ങിൽ റവ. ഡോ. ജോസ് പുത്തൻവീട് രചിച്ച ബിഷപ്പ് ജോർദാനൂസ് കത്തനാനിയെ കുറിച്ചുള്ള ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.
ഫാ. വിൻസൻറ് മച്ചാടോ, ഫാ. ഫെര്‍ഡിനാൻ്റ് , ഫാ. റൊമാൻസ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
Trending
- കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു
- വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
- സംവിധായകന് നിസാര്‍ അന്തരിച്ചു
- മിമിക്രി താരം സുരേഷ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി
- ‘ഒരു ധാരണയുമില്ല’; പുടിനെ തള്ളി ട്രംപ്
- മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ ? വിമര്‍ശനവുമായി വീണ്ടും സുപ്രീം കോടതി
- അറേബ്യൻ മണ്ണിൽ ആദ്യ ബസിലിക്ക
- കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആരംഭിച്ചു