പുല്ലുവിള:ബൈബിൾ വിവിധ ഭാഷകളിൽ പ്രിന്റ് ചെയ്ത് കൂടുതൽ പേരിലെത്തിക്കുന്ന പദ്ധതിയുയുടെ ഭാഗമായി പുല്ലുവിള ഫൊറോനാ അജപാലന ശുശ്രൂഷ സമിതി പേപ്പർ സംഭാവന ചെയ്തു .
ബൈബിൾ പ്രിന്റ് ചെയ്യുന്നതിനാവശ്യമായ പേപ്പർ നിർമ്മാണത്തിനായി പാഴ്കടലാസുകൾ ശേഖരിച്ചാണ് പുല്ലുവിള ഫൊറോന മാതൃകയായത്. ഫിയാത്ത് മിഷന്റെ കീഴിൽ പാപിറസ് എന്നപേരിൽ നടത്തുന്ന പദ്ധതിയിൽ ന്യൂസ് പേപ്പറുകൾ, നോട്ട് ബുക്കുകൾ, കാർഡ്ബോർഡുകൾ, മാഗസിനുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
അഗസ്റ്റ് ഒന്നാം തിയതി സൗത്ത്കൊല്ലങ്കോട്ഇടവകയിൽ നിന്നാണ്
പേപ്പർ ശേഖരണം ആരംഭിച്ചത് .ഫൊറോനയിലെ ഇടവകകളിൽനിന്നും ആത്മാർത്ഥമായ പിന്തുണയാണ് ലഭിച്ചതെന്ന് പിന്നണി ഓർഡിനേറ്റർ ഫാ. അഗസ്റ്റിൻ ജോൺ, ഇടവകകളിലെ വൈദീകർ, അനിമേറ്റർ മേരിത്രേസ്യ മോറൈസ്, അജപാലന സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.