വെള്ളയമ്പലം: ജെ.ബി. കോശി കമ്മീഷന് സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ആർച് ബിഷപ്പ് തോമസ് ജെ. നെറ്റോ.
ഇതിനായി ഫൊറോനകളിലും ഇടവകകളിലും വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് നടപ്പിലാക്കുന്ന ആയിരം യോഗങ്ങളുടെ തിരുവനന്തപുരം അതിരൂപതാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .CMS, KCYM സംഘടനകളുടെയും BCC കമ്മീഷന്റെയും പ്രതിനിധികളായ പാട്രിക് മൈക്കള്‍, വിമല സ്റ്റാന്‍ലി, ജോര്‍ജ്ജ് എസ് പള്ളിത്തുറ, ആഗ്നസ് ബാബു എന്നിവര്‍ സംബന്ധിച്ചു.KLCA സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
.Kസംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപതാ അല്മായ ശുശ്രൂഷാ ഡയറക്ടര്‍ ഫാ. മൈക്കള്‍ തോമസ്, ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ആര്., KLCA സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ്, അതിരൂപതാ അല്മായ ശുശ്രൂഷാ അസിസ്റ്റന്റ് ഡയറക്ടര്‍ നിക്സണ് ലോപ്പസ് തുടങ്ങിയവര്‍ സമംസാരിച്ചു . വെള്ളയമ്പലം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബിനോയ് ജോസഫ് സ്വാഗതവും പേട്ട ഇടവക ബി.സി.സി. കോര്‍ഡിനേറ്റര്‍ സുമ ജോസ് നന്ദിയും പറഞ്ഞു .