പറവൂർ : മൂന്നാം ക്ലാസുകാരനായ കിഴക്കേവീട്ടിൽ നെവിൻ റോച്ച സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച പണം വയനാട് ദുരിതബാധിതർക്കായുള്ള സഹായനിധിയിലേക്ക് നല്കി മാതൃകയായി. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ പ്രീസ്റ്റ് -ഇൻ-ചാർജ് ആയ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിക്ക് പണം കൈമാറി. കോട്ടപ്പുറം രൂപതയിലെ പള്ളികളിൽ ആഗസ്റ്റ് നാല് ഞായറാഴ്ച കുർബ്ബാന മദ്ധ്യേയുള്ള സഞ്ചിപിരിവ് വയനാടിലെ ദുരിതബാധിതർക്കായി മാറ്റി വയ്ക്കാൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ചാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങളറിഞ്ഞ്, രണ്ടുവർഷമായി കുടുക്കയിൽ സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ 2588 രൂപ ദേവാലയത്തിൽ സമർപ്പിച്ചത്. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ മതബോധന വിദ്യാർത്ഥിയായ നെവിൻറോച്ച ,കിഴക്കേവീട്ടിൽ വിപിൻ റോച്ചയുടെയും നിമ്മിയുടെയും മകനാണ് . കടബാധ്യതയുള്ള, വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് നെവിൻ റോച്ചയുടേത്. പിതാവ് ഐസ് പ്ലാന്റിലും അമ്മ സൗദിയിലും ജോലി ചെയ്യുന്നു. നിരവധി പേരാണ് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുന്നത്.
Trending
- ജയിലിലായാല്‍ മന്ത്രിക്കസേര പോകും; ബിൽ ഇന്ന് ലോക്സഭയിൽ
- പാലിയേക്കരയിൽ ടോൾ മരവിപ്പിച്ച ഉത്തരവ് തടയില്ല; അപ്പീൽ തളളി സുപ്രീംകോടതി
- ജസ്റ്റീസ് ബി. സുദര്ശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
- സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
- സിസിബിഐ യൂത്ത് കമ്മീഷൻ നാഷണൽ ഡയറക്ടേഴ്സ് മീറ്റ് കൊച്ചിയിൽ
- അഭിനയ ജീവിതത്തിന്റെ 51ാം വര്‍ഷത്തിലേക്ക് പൗളി വത്സന്: ആഘോഷമാക്കാന്‍ നാട്ടുകാര്‍
- വോട്ട് അധികാർ യാത്ര മൂന്നാം ദിനത്തില്‍
- സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹ കേസ്