ചെല്ലാനം:ആഗോള കത്തോലിക്കാസഭയിൽ അപ്പൂപ്പനമ്മൂമ്മമാരുടെ നാലാം അന്താരാഷ്ട്ര ദിനം ചെല്ലാനം സെന്റ് സെബാസ്റ്റീൻസ് പള്ളിയിൽ ആഘോഷിച്ചു. പരിശുദ്ധ കന്യാമറിയത്തിൻ്റെ മാതാപിതാക്കളും ഈശോയുടെ അപ്പൂപ്പനമ്മൂമ്മമാരുമായ വി. ജൊവാക്കീമിൻ്റെയും വി. അന്നയുടെയും തിരുനാളിനോടനുബന്ധിച്ചാണ് 2021-ൽ ഫ്രാൻസിസ് പാപ്പ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
“എൻ്റെ വാർദ്ധക്യത്തിൽ എന്നെ തള്ളിക്കളയരുതേ” എന്ന സങ്കീർത്തനശകലമാണ് ഈ വർഷത്തെ ആപ്തവാക്യം. ചെല്ലാനം ഇടവകയിൽ 70 വയസ്സു കഴിഞ്ഞ 400 മാതാപിതാക്കന്മാരെആദരിച്ചു. KCYM ന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതു്.
ഫാ.സിബിച്ചൻ ചെറുതിയിലിന്റെ ദിവ്യബലിയോടെ പരിപാടികൾ ആരംഭിച്ചു. തുടർന്നു നടന്ന അനുമോദനചടങ്ങിൽ വയോജനങ്ങൾക്ക് നേരം പോക്കിനായി ഓരോ റേഡിയോ സമ്മാനിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഫാ.ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , സിസ്റ്റർ ചന്ദ്രാമ, ഗ്രീന ജോസഫ് എന്നിവർ നേതൃത്വം നല്കി.